*കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ സമിതി

കൂടുതൽ കുഞ്ഞുങ്ങൾക്ക് സഹായകരമായ വിധം ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് നിലവിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ്, എറണാകുളം ജനറൽ ആശുപത്രി ഉൾപ്പെടെ കൂടുതൽ ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹൃദ്യം പദ്ധതിയുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും പ്രശസ്ത്ര ഹൃദയ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ജയകുമാർ, എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി, കോഴിക്കോട് മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. രാജേഷ്, ഹൃദ്യം നോഡൽ ഓഫീസർ ഡോ. രാഹുൽ എന്നിവരാണ് വിദഗ്ധ സമിതിയിലുള്ളത്. കുടുതൽ ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സൗകര്യം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി പരിശോധിക്കും. ഗർഭാവസ്ഥയിൽ ഹൃദ്രോഗ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും ഫീറ്റൽ സർജറി ഉൾപ്പെടെ നടത്തുന്നതിനുമുള്ള സാധ്യതകളും സമിതി പരിശോധിക്കും.

കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് ആരോഗ്യ വകുപ്പ് രൂപം നൽകിയിട്ടുള്ളത്. പദ്ധതിയിലൂടെ ഇതുവരെ 5,897 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഈ വർഷം ഇതുവരെ 446 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഈ പദ്ധതിയിലൂടെ സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാനാകും. ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർചികിത്സയും സർക്കാർ ഉറപ്പാക്കി വരുന്നു. ഇത്തരം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്ന തുടർപിന്തുണാ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പള്ളിക്കലിൽ നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

പ​ള്ളി​ക്ക​ൽ: 141 പേ​ര്‍ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ള്ളി​ക്ക​ലി​ൽ നാ​ല് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു. സ്‌​കൂ​ള്‍ കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ല്‍ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ ഉ​യ​ര്‍ന്ന അ​ള​വി​ലു​ള്ള സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ലാ​ബി​ല്‍നി​ന്നു​ള്ള പ​രി​ശോ​ധ​ന റി​പ്പോ​ര്‍ട്ടി​ലാ​ണ് ഷി​ഗെ​ല്ല

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

1. പ​ല്ലു​ക​ൾ വൃ​ത്തി​യാ​യി​രി​ക്ക​ട്ടെ: എ​ന്റെ സ​ഹോ​ദ​രി ദ​ന്ത ഡോ​ക്ട​റാ​കാ​ൻ പ​ഠി​ക്കു​ന്ന കാ​ലം അ​വ​ൾ സ്ഥി​ര​മാ​യി പ​റ​യു​ന്നൊ​രു കാ​ര്യ​മു​ണ്ട്: ‘‘നി​ങ്ങ​ളു​ടെ എ​ല്ലാ പ​ല്ലു​ക​ളും വൃ​ത്തി​യാ​ക്ക​ണ​മെ​ന്നി​ല്ല, നി​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​​ണ്ട് എ​ന്ന് തോ​ന്നു​ന്ന പ​ല്ലു​ക​ൾ മാ​ത്രം വൃ​ത്തി​യാ​ക്കി​യാ​ൽ മ​തി’’. ഈ ​ഉ​പ​ദേ​ശ​മൊ​ക്കെ കേ​ൾ​ക്കു​മ്പോ​ൾ, ഞ​ങ്ങ​ൾ​ക്ക് കു​ടം​ബ​ത്തി​ൽ

ക്ഷ​യരോ​ഗ നി​ർ​മാ​ർ​ജ​നം ഇ​നി​യും അ​ക​ലെ

ക്ഷ​യരോ​ഗ നി​ർ​മാ​ർ​ജ​നം ഇ​നി​യും അ​ക​ലെ

2025ഓ​ടെ രാ​ജ്യം ക്ഷ​യ​രോ​ഗ മു​ക്ത​മാ​കു​മെ​ന്നാ​യി​രു​ന്നു 2018ൽ ​കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പ്ര​ഖ്യാ​പ​നം. ആ​ഗോ​ള ത​ല​ത്തി​ൽ ക്ഷ​യ​രോ​ഗ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്റെ അ​ഞ്ചു വ​ർ​ഷം മു​മ്പ് ഇ​ന്ത്യ​യി​ൽ​നി​ന്ന് രോ​ഗം തു​ട​ച്ചു​നീ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, ഈ ​ല​ക്ഷ്യം ഇ​നി​യു​മൊ​രു സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​മെ​ന്ന് 2024ലെ ‘​ഇ​ന്ത്യ ടി.​ബി റി​പ്പോ​ർ​ട്ട്’ വ്യ​ക്ത​മാ​ക്കു​ന്നു.