ന്യൂഡൽഹി: രാജ്യത്ത് പുണെയിലും കൊൽക്കത്തയിലുമായി അപൂർവ നാഡീ വൈകല്യമായ ഗില്ലിൻ-ബാരെ സിൻഡ്രോം (ജി.ബി.എസ്) വർധിക്കുന്നു. മഹാരാഷ്ട്രയിൽ പുണെയിലെയും സോലാപൂരിലെയും രണ്ടു മരണങ്ങൾ ഗില്ലിൻ-ബാരെ സിൻഡ്രോം കാരണമെന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധന നടക്കുകയാണ്.

പുണെയിലും മഹാരാഷ്ട്രയിലെ ചില ജില്ലകളിലും ഈ രോഗം സംശയിക്കുന്ന കേസുകളുടെ എണ്ണം 130 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ 73 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 52 പേർ 30 വയസിൽ താഴെയുള്ളവരാണ്. 27 പേർ ഗുരുതരാവസ്ഥയിലാണ്.

ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ താളംതെറ്റിക്കുകയാണ് ജി.ബി.എസ് ചെയ്യുന്നത്. ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗത്തിന്‍റെ ആരംഭം. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, മരവിപ്പ് എന്നീ ലക്ഷണങ്ങളെല്ലാം കണ്ടേക്കാം. ഗുരുതരമായവരിൽ പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ബ്യൂ​ട്ടി ഫി​ൽ​ട്ട​റി​ൽ മു​ഖം എ​ഡി​റ്റ് ചെ​യ്യു​ന്ന​വ​രു​ണ്ടോ​?

ബ്യൂ​ട്ടി ഫി​ൽ​ട്ട​റി​ൽ മു​ഖം എ​ഡി​റ്റ് ചെ​യ്യു​ന്ന​വ​രു​ണ്ടോ​?

ഫി​ൽ​ട്ട​റി​ൽ മു​ഖ​വും ശ​രീ​ര​വും തി​രി​ച്ചും മ​റി​ച്ചും എ​ഡി​റ്റ് ചെ​യ്ത് അ​തിനെ മാതൃകയാക്കുന്നത് പു​തു​ത​ല​മു​റ​യി​ൽ പ​ല​രു​ടെ​യും ശീലമായിരിക്കുന്നു സൗ​ന്ദ​ര്യ മാ​തൃ​ക​യാ​യി ക​ണ​ക്കാ​ക്കി നാം ​ന​മ്മെ താ​ര​ത​മ്യം ചെ​യ്യാ​റ് മ​റ്റു മ​നു​ഷ്യ​രു​മാ​യി​ട്ടാ​ണ​ല്ലോ. എ​ന്നാ​ലി​തി​ന് മാ​റ്റം വ​ന്നു തു​ട​ങ്ങി​യി​രി​ക്കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യും ബ്യൂ​ട്ടി ഫി​ൽ​ട്ട​റു​ക​ളും അ​ര​ങ്ങു​വാ​ണു

ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചവർക്ക് രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുമെന്ന് വീണ ജോര്‍ജ്

ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചവർക്ക് രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. പുതിയ അപേക്ഷ വരുന്നതനുസരിച്ച് അവരുടെ സംരക്ഷണവും ഉറപ്പാക്കും. മുഴുവന്‍ കുട്ടികളുടെയും ചികിത്സ, തുടര്‍ചികിത്സ, ഉപകരണങ്ങളുടെ മെയിന്റനന്‍സ്,

പുകവലിക്കാത്തവരിൽ ശ്വാസകോശ കാൻസർ വർധിക്കുന്നു

പുകവലിക്കാത്തവരിൽ ശ്വാസകോശ കാൻസർ വർധിക്കുന്നു

ന്യൂഡൽഹി: കാൻസറുമായി ബന്ധപ്പെട്ട മരണങ്ങളിൽ പ്രധാനമാണ് ശ്വാസകോശത്തെ ബാധിക്കുന്നത്. പുകവലിയും വായു മലിനീകരണവുമാണ് ശ്വാസകോശ അർബുദത്തിന് പ്രധാനമായും കാരണമാകുന്നത്. പുകവലിക്കാത്തവരിൽ ശ്വാസകോശ കാൻസർ വർധിക്കുകയാണെന്ന് പുതിയ പഠനം. ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററി 2022ലെ ഡാറ്റ ഇന്‍റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ