സമ്മര്‍ദ്ദം ഹൃദയാഘാതം ഉണ്ടാക്കുമോ ?

സമ്മര്‍ദ്ദം ഹൃദയാഘാതം ഉണ്ടാക്കുമോ ?

January 27, 2025 0 By KeralaHealthNews

പഠനം, കരിയര്‍, ജോലി, സാമ്പത്തികം, വ്യക്തിജീവിതം എന്നിവയെ ചുറ്റിപ്പറ്റിയെല്ലാം സമ്മര്‍ദ്ദം അനുഭവപ്പെടാം. പലതരത്തിലുള്ള രാസപ്രവര്‍ത്തനങ്ങളും ഹോര്‍മോണല്‍ മാറ്റങ്ങളും സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ശരീരത്തില്‍ ഉണ്ടാകാറുണ്ട്‌. ചെറിയ തോതിലുള്ള സമ്മര്‍ദ്ദമൊക്കെ ഗുണപ്രദമാണെങ്കിലും ഇത്‌ സ്ഥിരമാകുന്നത്‌ ശാരീരികവും മാനസികവും വൈകാരികവുമായ നിരവധി പ്രശ്‌നങ്ങളുണ്ടാക്കും.

അടുത്തിടെ യുവാക്കളിൽ ഹൃദയാഘാതം വർധിച്ച് വരികയാണ്. ഹൃദയാഘാതത്തിന് കാരണമാകുന്ന പ്രാഥമിക ഘടകങ്ങളിലൊന്നായി സമ്മർദ്ദം മാറിയിരിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ, ഹൈപ്പർ ടെൻഷൻ, പുകവലി തുടങ്ങിയവയെ പറ്റി സംസാരിക്കുന്നവർ സമ്മർദ്ദത്തെ വേണ്ടത്ര പരിഗണിക്കുന്നില്ല. സമ്മർദ്ദം ഹൃദയാരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. പെട്ടെന്നുള്ള സമ്മർദ്ദം ഹൃദയപേശികളെ താൽക്കാലികമായി ദുർബലപ്പെടുത്തുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമാകും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗ പ്രശ്‌നങ്ങള്‍, പക്ഷാഘാതം, ഉറക്കപ്രശ്‌നങ്ങള്‍ എന്നിവ സമ്മര്‍ദ്ദം മൂലമുണ്ടാകാമെന്ന്‌ ആരോഗ്യ വിദഗ്ധർ പറയുന്നു. സമ്മർദ്ദം മൂലമുണ്ടാകുന്ന ഉറക്ക അസ്വസ്ഥതയും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും ഹൃദയസംബന്ധമായ അപകടസാധ്യതകൾ വർധിപ്പിക്കുന്നു.

സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിന്‌ ആദ്യം സമ്മര്‍ദ്ദമുണ്ടാക്കുന്ന കാരണങ്ങളെ കൃത്യമായി കണ്ടെത്തണം. ഇതില്‍ ഒഴിവാക്കാന്‍ പറ്റുന്നവ ഒഴിവാക്കുകയും ഒഴിവാക്കാന്‍ പറ്റാത്തവ അമിത സമ്മര്‍ദ്ദം ഉണ്ടാക്കാത്ത രീതിയില്‍ മാറ്റിയെടുക്കുകയും വേണം. മെഡിറ്റേഷൻ, യോഗ, എയ്റോബിക് വ്യായാമം തുടങ്ങിയ പരിശീലനങ്ങൾ സ്ട്രെസ് ഹോർമോണുകൾ കുറക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.�