ചെ​ന്നൈ: ഗോമൂത്രം മനുഷ്യർക്ക് ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്ന് ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ). പശുക്കളുടെയും എരുമകളുടെയും മൂത്ര സാംപിളുകൾ പരിശോധിച്ചപ്പോൾ ദോഷകരമായ 14 തരം ബാക്ടീരിയകൾ കണ്ടെത്തിയതായി ഐ.വി.ആർ.ഐ മുന്നറിയിപ്പ് നൽകി.

ഗോമൂത്രത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ട് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി.കാമകോടി രംഗത്തെത്തിയിരുന്നു. ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് കാമകോടി പറയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ഈ സാഹചര്യത്തിൽ ഐ.വി.ആർ.ഐ മുന്നറിയിപ്പിന് പ്രസക്തിയേറെയാണ്.

ഗോമൂത്രത്തിന് ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി.കാമകോടിയുടെ അവകാശവാദം. കുടലിനുണ്ടാകുന്ന അസുഖങ്ങൾക്കും ഗോമൂത്രം ഗുണകരമാണ്. മുമ്പ് തന്റെ പിതാവിന് പനി വന്നപ്പോൾ ഗോമൂത്രം നൽകിയതോടെ 15 മിനിറ്റിനകം അസുഖം മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ഐ.ഐ.ടി ഡയറക്ടർക്കെതിരെ രൂക്ഷവിമർശനമാണുയരുന്നത്. ഡി.എം.കെയും കോൺഗ്രസും പരിഹസിച്ചു. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്ക് നിരക്കാത്തതാണെന്ന് കോൺഗ്രസ് എം.പി കാർത്തി ചിദംബരം അഭിപ്രായപ്പെട്ടു.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ മന്ത്രി വീണ ജോര്‍ജ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ മന്ത്രി വീണ ജോര്‍ജ് പുറത്തിറക്കി. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉന്നത പൊലീസ്

ഹൃദയാരോഗ്യത്തിന് ഭക്ഷണത്തിൽ ശ്ര​ദ്ധിക്കേണ്ട 8 ടിപ്പുകൾ

ഇ​ന്ന് ലോ​ക ഹൃ​ദ​യ​ദി​നം. Use Heart for Action എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ദി​നാ​ച​ര​ണ പ്ര​മേ​യം. ഭ​ക്ഷ​ണ​ശൈ​ലി​യി​ലും ജീ​വി​ത​ശൈ​ലി​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കെ, ഹൃ​ദ​യ​ത്തെ ആ​രോ​ഗ്യ​ത്തോ​ടെ സം​ര​ക്ഷി​ക്കാ​ൻ ഭ​ക്ഷ​ണ​ത്തി​ലും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. 1. നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ദി​വ​സ​വും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു​വ​ഴി ര​ക്ത​സ​മ്മ​ർ​ദം

ആന്റിബയോട്ടിക്കിലും രക്ഷയില്ലെന്ന് പഠനം

ക​ണ്ണൂ​ർ: ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ രോ​ഗാ​ണു​ക്ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​താ​യി പ​ഠ​നം. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. പ്ര​ശാ​ന്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം തൃ​ശൂ​രി​ൽ ന​ട​ന്ന കേ​ര​ള വെ​റ്റ​റി​ന​റി ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. രോ​ഗാ​ണു​ക്ക​ൾ ആ​ന്റി