തൊ​ടു​പു​ഴ: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ മു​ണ്ടി​നീ​ര് വ്യാ​പി​ക്കു​ന്നു. വാ​യു​വി​ല്‍ക്കൂ​ടി പ​ക​രു​ന്ന വൈ​റ​സ് രോ​ഗ​മാ​യ​തി​നാ​ല്‍ പ​ല സ്‌​കൂ​ളു​ക​ളി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 372 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​​ മു​ണ്ടി​നീ​ര്​ റി​പ്പോ​ർ​ട്ട്​​ ചെ​യ്​​തു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മാ​ത്രം എ​ത്തി ചി​കി​ത്സ തേ​ടി​യ​വ​രു​​ടെ ക​ണ​ക്കാ​ണി​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും എ​ത്തി​യ​വ​രു​ടെ എ​ണ്ണ​വും ഇ​ത്ര​ത്തോ​ളം വ​രും.

ജി​ല്ല​യി​ൽ ര​ണ്ടാ​ഴ്ച​ക്കി​ടെ 50 കു​ട്ടി​ക​ൾ​ക്കാ​ണ്​ മു​ണ്ടി​നീ​ര്​ ബാ​ധി​ച്ച​ത്. ആ​റും ഏ​ഴും വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ്​ രോ​ഗ​ബാ​ധ കൂ​ടു​ത​ൽ. ഉ​മി​നീ​ര്‍ ഗ്ര​ന്ഥി​ക​ളി​ലു​ണ്ടാ​കു​ന്ന വീ​ക്ക​മാ​ണ് മു​ണ്ടി​നീ​ര് അ​ഥ​വാ മം​പ്സ് എ​ന്ന​ത്. പാ​​ര​​മി​​ക്‌​​സൊ വൈ​​റ​​സ്​​പാ​​ര​​മി​​ക്‌​​സൊ വൈ​​റ​​സാ​​ണ് രോ​​ഗ​​ബാ​​ധ​​യു​​ണ്ടാ​​ക്കു​​ന്ന​​ത്. ഉ​​മി​​നീ​​ര്‍ ഗ്ര​​ന്ഥി​​ക​​ളെ​​യാ​​ണ് വൈ​​റ​​സ്​ പ്ര​​ധാ​​ന​​മാ​​യും ബാ​​ധി​​ക്കു​​ക. ആ​​റു​​ദി​​വ​​സം​​വ​​രെ​​യു​​മാ​​ണ് രോ​​ഗം പ​​ക​​രു​​ക. ചെ​​വി​​യു​​ടെ താ​​ഴെ ക​​വി​​ളി​​ന്റെ വ​​ശ​​ങ്ങ​​ളി​​ല്‍ വീ​​ക്ക​​മാ​​ണ്​ ല​​ക്ഷ​​ണം. നീ​​രു​​ള്ള ഭാ​​ഗ​​ത്ത് വേ​​ദ​​ന, ചെ​​റി​​യ​​പ​​നി​​യും ത​​ല​​വേ​​ദ​​ന​​യും, വാ​​യ തു​​റ​​ക്കാ​​നും ച​​വ​​ക്കാ​​നും വെ​​ള്ള​​മി​​റ​​ക്കാ​​നും പ്ര​​യാ​​സം, വി​​ശ​​പ്പി​​ല്ലാ​​യ്മ, ക്ഷീ​​ണം, പേ​​ശി​​വേ​​ദ​​ന എ​​ന്നി​​വ​​യു​​ണ്ടാ​​കും. ചു​​മ​​ക്കു​​മ്പോ​​ഴും തു​​മ്മു​​മ്പോ​​ഴും പു​​റ​​ത്തു​​വ​​രു​​ന്ന ക​​ണി​​ക​​ക​​ൾ വാ​​യു​​വി​​ൽ ക​​ല​​രു​​ന്ന​​തു മൂ​​ല​​വും രോ​​ഗി​​യു​​മാ​​യി അ​​ടു​​ത്ത് ഇ​​ട​​പ​​ഴ​​കു​​ന്ന​​തി​​ലൂ​​ടെ​​യും രോ​​ഗി കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന വ​​സ്തു​​ക്ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ലൂ​​ടെ​​യു​​മാ​​ണ് രോ​​ഗം പ​​ക​​രു​​ന്ന​​ത്. രോ​​ഗ​​പ്പ​​ക​​ര്‍ച്ച ത​​ട​​യാ​​ൻ രോ​​ഗം ഭേ​​ദ​​മാ​​കു​​ന്ന​​തു​​വ​​രെ വീ​​ട്ടി​​ല്‍ വി​​ശ്ര​​മി​​ക്കു​​ക, മ​​റ്റു​​ള്ള​​വ​​രു​​മാ​​യു​​ള്ള സ​​മ്പ​​ര്‍ക്കം ഒ​​ഴി​​വാ​​ക്കു​​ക, രോ​​ഗി​​ക​​ളാ​​യ കു​​ട്ടി​​ക​​ളെ സ്‌​​കൂ​​ളി​​ല്‍ വി​​ടാ​​തി​​രി​​ക്കു​​ക, രോ​​ഗി ഉ​​പ​​യോ​​ഗി​​ച്ച വ​​സ്തു​​ക്ക​​ള്‍ അ​​ണു​​മു​​ക്ത​​മാ​​ക്കു​​ക എ​​ന്നി​​വ​​യാ​​ണ്​ രോ​​ഗ​​പ്പ​​ക​​ർ​​ച്ച ത​​ട​​യാ​​ൻ അ​​നു​​വ​​ർ​​ത്തി​​ക്കേ​​ണ്ട​​ത്. ശ്ര​​ദ്ധി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ അ​​ണു​​ബാ​​ധ ത​​ല​​ച്ചോ​​റി​നെ വ​രെ ബാ​​ധി​​ക്കാം.

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ നി​ർ​ത്തി

മു​മ്പ്​ കു​ട്ടി​ക​ള്‍ക്ക് മു​ണ്ടി​നീ​രി​നെ ചെ​റു​ക്കു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍കി​യി​രു​ന്നു. എ​ട്ടു വ​ര്‍ഷ​മാ​യി വാ​ക്സി​ന്‍ ന​ല്‍കു​ന്നി​ല്ല. കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന്റെ സാ​ര്‍വ​ത്രി​ക വാ​ക്സി​നേ​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ മു​ണ്ടി​നീ​ര് വാ​ക്‌​സി​ന്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, മു​ണ്ടി​നീ​ര് വ​ര്‍ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള​ത്തി​ല്‍ മീ​സി​ല്‍സ് വാ​ക്‌​സി​നോ​ടൊ​പ്പം മു​ണ്ടി​നീ​ര് വാ​ക്‌​സി​നും ഇ​ട​ക്കാ​ല​ത്ത് ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സാ​ര്‍വ​ത്രി​ക വാ​ക്‌​സി​നേ​ഷ​നി​ല്‍ മീ​സി​ല്‍സ് വാ​ക്‌​സി​നോ​ടൊ​പ്പം റു​ബെ​ല്ലാ വാ​ക്സി​നും ചേ​ര്‍ത്ത് എം.​ആ​ര്‍. വാ​ക്‌​സി​ന്‍ ന​ല്‍കി​ത്തു​ട​ങ്ങി​യ​തോ​ടെ മു​ണ്ടി​നീ​ര് വാ​ക്‌​സി​നേ​ഷ​ന്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. കൂ​ടു​ത​ല്‍ ഗു​രു​ത​ര രോ​ഗ​ങ്ങ​ളാ​യ മീ​സി​ല്‍സും (അ​ഞ്ചാം​പ​നി) റൂ​ബ​ല്ലെ​യും പ്ര​തി​രോ​ധി​ക്കാ​നാ​ണ് ഇ​ങ്ങ​നെ തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും മു​ണ്ടി​നീ​ര് വ​ര്‍ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​ര്‍വ​ത്രി​ക വാ​ക്‌​സി​നേ​ഷ​നി​ല്‍ മു​ണ്ടി​നീ​ര് വാ​ക്‌​സി​നേ​ഷ​ന്‍കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി എം.​ആ​ര്‍. വാ​ക്‌​സി​നു​പ​ക​രം എം.​എം.​ആ​ര്‍. വാ​ക്‌​സി​ന്‍ ന​ല്‍കേ​ണ്ട​താ​ണെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം കേ​ന്ദ്ര​സ​ര്‍ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഗോമൂത്രം സുരക്ഷിതമല്ല; ദോഷകരമായ 14 തരം ബാക്ടീരിയകൾ കണ്ടെത്തിയതായി ഐ.വി.ആർ.ഐ

ഗോമൂത്രം സുരക്ഷിതമല്ല; ദോഷകരമായ 14 തരം ബാക്ടീരിയകൾ കണ്ടെത്തിയതായി ഐ.വി.ആർ.ഐ

ചെ​ന്നൈ: ഗോമൂത്രം മനുഷ്യർക്ക് ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്ന് ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ). പശുക്കളുടെയും എരുമകളുടെയും മൂത്ര സാംപിളുകൾ പരിശോധിച്ചപ്പോൾ ദോഷകരമായ 14 തരം ബാക്ടീരിയകൾ കണ്ടെത്തിയതായി ഐ.വി.ആർ.ഐ മുന്നറിയിപ്പ് നൽകി. ഗോമൂത്രത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ട് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ

ടാക്സി, ആംബുലൻസ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവ് – പഠനം

ടാക്സി, ആംബുലൻസ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവ് - പഠനം

നിരവധി പഠനങ്ങൾ നടന്നതും നടക്കുന്നതുമായ ഒരു അസുഖമാണ് അൽഷൈമേഴ്സ്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. മറ്റു ജോലികൾ ചെയ്യുന്നവരെ അപേക്ഷിച്ച് ടാക്‌സി, ആംബുലന്‍സ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് പഠനം പറയുന്നത്. നാവിഗേഷനുമായി ബന്ധപ്പെട്ട

ആറ് മണിക്കൂർ വ്യായാമം, ഉറക്കം…ഡയറ്റും വർക്കൗട്ടും മാത്രമല്ല, ആനന്ദ് അംബാനി 18 മാസം കൊണ്ട് 108 കിലോ കുറച്ചത് ഇങ്ങനെ

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. പ്രീവെഡ്ഡിങ് ആഘോഷങ്ങൾ ഗുജറാത്തിലെ ജാംനഗറിൽ ആരംഭിച്ചിട്ടുണ്ട്. മാർച്ച് ഒന്നു മുതൽ മൂന്നുവരെയാണ് ആഘോഷ പരിപാടികൾ. ജൂലൈയിൽ മുംബൈയിൽവച്ചാണ് വിവാഹം. അംബാനി വിവാഹം ചർച്ചയാകുമ്പോൾ ആനന്ദ് ശരീരഭാരം