പല്ലുവേദനയുമായി ദന്തഡോക്ടറുടെ അടുത്തെത്തിയ 78കാരന് രോഗ നിർണയത്തിൽ പ്രോസ്റ്റേറ്റ് കാൻസർ. പല്ല് നീക്കം ചെയ്യാൻ തീരുമാനിച്ച് വീട്ടിലെത്തിയപ്പോഴാണ് താടിയെല്ല് വീർക്കാൻ തുടങ്ങിയത്. വീക്കവും വേദനയും കൂടിയ സാഹചര്യത്തിൽ വീണ്ടും ഡോക്ടറെ കാണിച്ചപ്പോഴാണ് കാൻസറിനെ കുറിച്ച് അറിയുന്നത്. സി.ടി സ്കാൻ നടത്തിയപ്പോൾ താടിയെല്ലിൽ മുറിവ് കണ്ടെത്തി. കൂടുതൽ പരിശോധനകൾക്ക് ശേഷം പ്രോസ്റ്റേറ്റ് കാൻസർ സ്ഥീരികരിക്കുകയായിരുന്നു.

മെറ്റാസ്റ്റാറ്റിക് പ്രോസ്റ്റേറ്റ് കാൻസറാണെന്നും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നും ഡോക്ടർ വ്യക്തമാക്കി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ നിന്ന് ശരീരത്തിൻറെ മറ്റ് ഭാഗങ്ങളിലേക്ക് കാൻസർ പടരുന്ന അവസ്ഥയാണ് മെറ്റാസ്റ്റാറ്റിക് പ്രോസ്റ്റേറ്റ് കാൻസർ. അഡ്വാൻസ്ഡ് പ്രോസ്റ്റേറ്റ് ക്യാൻസർ എന്നും വിളിക്കാറുണ്ട്. ഇത് സാധാരണയായി ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലെ ലിംഫ് നോഡുകളിലേക്കോ എല്ലുകളിലേക്കോ പടരുന്നു. ശ്വാസകോശം പോലുള്ള മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കും.

മെറ്റാസ്റ്റാറ്റിക് പ്രോസ്റ്റേറ്റ് കാൻസർ താടിയെല്ലിൽ താരതമ്യേന അപൂർവമാണെങ്കിലും നിസാരമായി അതിനെ തള്ളികളയരുത്. താടിയെല്ലിലെ കാൻസർ പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. മെറ്റാസ്റ്റേസുകളുടെ ലക്ഷണങ്ങൾ സൂക്ഷ്മവും പലപ്പോഴും സാധാരണ ദന്ത പ്രശ്നങ്ങൾക്ക് തുല്യവുമാണ്. ഇത് ദന്തഡോക്ടർമാർക്ക് പോലും കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കും.

താടിയെല്ലിൽ സ്ഥിരമായ നീർവീക്കം, വേദന, പല്ല് എടുത്തതിന് ശേഷം മുറിവുണങ്ങാതെ ഇരിക്കുന്നതും പ്രോസ്റ്റേറ്റ് കാൻസറിന്‍റെ ലക്ഷണങ്ങളാവാം. ഓരോ വർഷവും ഏകദേശം 400,000 ആളുകൾക്ക് ഈ രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ്ത്രീകൾക്കുള്ള കാൻസർ വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

സ്ത്രീകൾക്കുള്ള കാൻസർ വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: സ്ത്രീകളിലെ അർബുദം തടയുന്ന വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ. ഒമ്പത് മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികൾക്കാണ് വാക്സിന്റെ കുത്തിവെപ്പ് എടുക്കാൻ സാധിക്കുകയെന്ന് കേന്ദ്രമന്ത്രി പ്രതാപ്റാവു ജാദവ് പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാക്സിന്റെ ഗവേഷണം പൂർത്തിയായെന്നും ആരോഗ്യവകുപ്പ്

നിപ വൈറസ്: കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം, ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് മന്ത്രി

നിപ വൈറസ്: കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം, ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ഈ മാസം 24വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ​കേരളത്തിൽ മരിച്ചവരുൾപ്പെടെ നാലു പേർക്കു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി

അനുകമ്പയുടെയും നീതിയുടെയും പാഠങ്ങൾ

അനുകമ്പയുടെയും നീതിയുടെയും പാഠങ്ങൾ

ചിത്രം- അജീബ് കൊമാച്ചി /2005 നഗരത്തിലെ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ സന്ദർശകർക്ക് അനുവദിക്കപ്പെട്ട ഏതാനും മിനിറ്റുകളിൽ, മറിയയുടെ കുടുംബം അവരുടെ കട്ടിലിന് ചുറ്റും നിൽക്കുന്നു. 70 വയസ്സുള്ള ഈ റിട്ടയഡ് അധ്യാപിക അർബുദത്തിന്റെ അവസാനഘട്ടത്തിലെത്തി മരണത്തിന് സാവധാനം കീഴടങ്ങുകയാണ്. അവരുടെ ശോഷിച്ച