തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ. ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയ സാജുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

അപസ്മാരം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് കൊല്ലം എഴുകോൺ സ്വദേശികളായ സരിതയും രതീഷും മകനുമായി ദിവസങ്ങൾക്ക് മുൻപ് കോളേജ് ആശുപത്രിയിൽ എത്തിയത്. ഡോക്ടർ നൽകിയ മരുന്നു കഴിച്ചതിനുശേഷമാണ് 14 വയസുകാരന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.

തുടർന്നാണ് ഡോക്ടർ പറഞ്ഞതിനേക്കാൾ കൂടുതൽ ഡോസ് മരുന്ന് ഫാർമസിയിൽ നിന്ന് നൽകിയതായി മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. മാതാപിതാക്കൾ പരാതിയുമായി എത്തിയതോടെ മരുന്നിന്റെ ഡോസ് ഫാർമസിയിൽ നിന്ന് മാറി നൽകിയെന്ന് ഡോക്ടറും സമ്മതിച്ചു.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് മാര്‍ഗരേഖ പുറത്തിറക്കി; ഇന്ത്യയില്‍ ആദ്യം

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ട പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂര്‍വ രോഗത്തെപ്പറ്റി

വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു

വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു

തിരുവനന്തപുരം: വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു. മെഡിക്കല്‍ കോളജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച രണ്ടുപേരെ ആന്‍ജിയോഗ്രാമിന് വിധേയരാക്കി തുടര്‍ചികിത്സ ഉറപ്പാക്കി. മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീമിനേയും മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ടുപേരെയാണ്

ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിങിന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നു.