മോസ്കോ: അർബുദത്തെ ചെറുക്കുന്ന ആർ.എൻ.എ വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെട്ട് റഷ്യ. ദേശീയ വാർത്ത ഏജൻസിയായ ടാസ് ആണ് ഈ വിവരം പുറത്തുവിട്ടത്. 2020 ആദ്യത്തോടെ വാക്സിൻ സൗജന്യമായി ജനങ്ങളിലെത്തിക്കുമെന്നാണ് വിവരം.

അർബുദം തടയുന്നതിന് റഷ്യ സ്വന്തം നിലക്ക് ആർ.എൻ.എ വാക്സിൻ വികസിപ്പിച്ചതായും അത് 2025 ജനുവരി മുതൽ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യൻ മിനിസ്ട്രിക്കു കീഴിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ മേധാവി ആന്ധ്രെ കപ്രിൻ അറിയിച്ചു.

വാക്‌സിന്‍ ട്യൂമര്‍ വളര്‍ച്ച തടയുന്നതിനെപ്പം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കാന്‍സര്‍ സെല്ലുകള്‍ പടരുന്നത് ഇല്ലാതാക്കുമെന്നും പ്രീ ക്ലിനിക്കല്‍ ടെസ്റ്റില്‍ തെളിഞ്ഞെന്നും ഗാമലേയ ദേശീയ റിസര്‍ച്ച് സെന്റര്‍ ഓഫ് എപിഡെമിയോളജി ആന്റ് മൈക്രോബയോളജി ഡയറക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

രാജ്യം കാന്‍സര്‍ വാക്‌സിന്‍ നിർമിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിന്‍ ഈ വർഷാദ്യം പ്രഖ്യാപിച്ചിരുന്നു.യു.എസ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ അർബുദം ചെറുക്കുന്ന വാക്സിൻ വികസിപ്പിക്കുന്ന പരീക്ഷണങ്ങളിലാണ്. മൊഡേണ, മെർക്ക്, ബയോ എൻ ടെക്, കുയർ വാക് എന്നീ കമ്പനികളും ഇത്തരത്തിലുള്ള വാക്സിനുകൾ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ആർ.എൻ.എ വാക്സിൻ കാൻസർ കോശങ്ങൾ തിരിച്ചറിയാനും പ്രതിരോധിക്കാനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ജോലിത്തിരക്കിനിടെ മറന്നുപോകരുത് മാനസികാരോഗ്യം

ജോലിത്തിരക്കിനിടെ മറന്നുപോകരുത് മാനസികാരോഗ്യം

പ്രഫഷണൽ വിജയം നേടാനുള്ള തിരക്കിനിടയിൽ തൊഴിലിടത്തിലെ മാനസികാരോഗ്യം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് മാത്രമല്ല അതൊരു നിശബ്ദ രോഗാവസ്ഥയായി തുടരുകയും ചെയ്യുന്നു. സമ്മർദ്ദവും മാനസികാരോഗ്യവും സംബന്ധിച്ച് നടത്തിയ പഠനത്തിലൂന്നിയ GOQii India Fit 2022-23 റിപ്പോർട്ട് ​പ്രകാരം ജോലിസ്ഥലത്തെ അന്തരീക്ഷവും സാമ്പത്തിക അസ്ഥിരതയും

ദേശീയ വിരവിമുക്ത ദിനം ഇന്ന് ; എ​ങ്ങ​നെ ത​ട​യാം

ദേശീയ വിരവിമുക്ത ദിനം ഇന്ന് ; എ​ങ്ങ​നെ ത​ട​യാം

തൊ​ടു​പു​ഴ: ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ല്‍ ദേ​ശീ​യ വി​ര​വി​മു​ക്ത ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. ഒ​ന്നു​മു​ത​ല്‍ 19 വ​യ​സ്സു​വ​രെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍ക്കും വി​ര​ഗു​ളി​ക (ആ​ല്‍ബ​ന്‍ഡ​സോ​ള്‍) ന​ല്‍കി വി​ര​രോ​ഗ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. സ്‌​കൂ​ളു​ക​ളി​ലും അം​ഗ​ൻ​വാ​ടി​ക​ളി​ലും കു​ട്ടി​ക​ള്‍ക്ക് വി​ര​ഗു​ളി​ക ന​ല്‍കും. അ​ന്നേ​ദി​വ​സം വി​ര​ക്കെ​തി​രെ

എ​ന്താ​ണ് ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി? എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം

ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി എ​ന്നാ​ൽ എ​ന്താ​ണെ​ന്ന് ഇ​ന്ന് പ​ല​ർ​ക്കും അ​റി​വി​ല്ല. പ്ര​മേ​ഹം​മൂ​ലം ഞ​ര​മ്പു​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന കേ​ടി​നെ​യാ​ണ് ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി എ​ന്നു പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി പ്ര​മേ​ഹം വ​ന്ന് പ​ത്തോ ഇ​രു​പ​തോ വ​ർ​ഷം ക​ഴി​യു​മ്പോ​ഴാ​ണ് ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി​യു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ്ടു​തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്