ഇന്ത്യയിലെ നല്ലൊരു ശതമാനം ആളുകളും ചായ പ്രേമികളാണ്. പലരും ദിവസം തുടങ്ങുന്നതുപോലും ചായ കുടിച്ചുകൊണ്ടാണ്. പക്ഷെ ചൂട് ചായ ജീവിതത്തിൽ വില്ലനായി മാറും എന്നു എത്ര പേർ വിശ്വസിക്കും? പുതിയ പഠനം പറയുന്നതനുസരിച്ച് ചൂട് ചായ കുടിക്കുന്നത് കാൻസറിന് വരെ കാരണമായേക്കാം.

ചൂടുള്ള ചായ കുടിക്കുന്നത് അന്നനാളത്തെ ബാധിക്കുന്ന അപൂർവമായ ഒസോഫൊജിയൽ കാൻസർ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചായയിലെയോ കാപ്പിയിലേയൊ രാസ വസ്തുക്കളാണ് കാൻസർ ഉണ്ടാക്കുന്നത് എന്ന് വിചാരിച്ചാൽ തെറ്റി. അങ്ങനെയല്ല കാര്യം. ചൂടാണ് കാൻസർ ഉണ്ടാക്കുന്നത്.

ഗവേഷണ പഠനങ്ങളുടെ സമന്വയമായ മെറ്റ-അനാലിസിസുകളുടെ ഗവേഷണമാണ് ഓസോഫോഗൽ സ്‌ക്വമാസ് സെൽ കാർസിനോമ എന്ന കാൻസർ വരാൻ ചൂട് പാനീയങ്ങൾ കുടിക്കുന്നവർക്കുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. ചൂട് ചായ കുടിക്കുന്നത് നാക്കിനെ പൊള്ളിക്കാറുണ്ട്. അതുപോലെ തന്നെ നമ്മുടെ അന്നനാളത്തെയും പൊള്ളിക്കും. അങ്ങനെ സ്ഥിരമായി അന്നനാളത്തിൽ പൊള്ളലേൽക്കുന്നത് കാൻസറിന് കാരണമാവുന്നു.

നമ്മൾ അമിത ചൂടുള്ള ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ അന്നനാളത്തിലെ ആവരണം ചൂടു ആഗിരണം ചെയ്യുന്നു. എന്നാല്‍ അമിതമായ ചൂട് അന്നനാളത്തില്‍ പോറലേല്‍പ്പിക്കുന്നു. വീണ്ടും വീണ്ടും ചൂട് പാനീയങ്ങള്‍ കുടിക്കുന്നത് തുടരുമ്പോൾ ഈ പോറല്‍ ഉണങ്ങാതിരിക്കുകയും വീക്കമുണ്ടാക്കാനും അതിലൂടെ കോശങ്ങൾ നശിക്കുന്നതിനും ഒടുവിൽ കാൻസർ ആയി മാറുന്നതിനും കാരണമാകുന്നു.

ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേണഷണ വിഭാഗം 65ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള പാനീയങ്ങൾ കാൻസറിന് കാരണമായേക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്. ചൂടുള്ള പാനീയങ്ങള്‍ക്ക് പുറമെ പുകവലിക്കുകയും കൊഴുപ്പ് കൂടുതലുള്ള മാംസാഹാരം കഴിക്കുന്നതും അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത പത്തു മടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ചൂടുള്ള ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ മിനിറ്റ് തണുപ്പിക്കാൻ വെച്ചതിന് ശേഷം കഴിക്കുന്നത് കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​കൂ​ടി എ​ച്ച്.​എം.​പി.​വി; ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​കൂ​ടി എ​ച്ച്.​എം.​പി.​വി; ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​ കൂ​ടി ഹ്യൂ​മ​ൻ മെ​റ്റ​ന്യൂ​മോ വൈ​റ​സ് (എ​ച്ച്.​എം.​പി.​വി) സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. പു​തി​യ വൈ​റ​സി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ടെ വ്യാ​പ​നം നി​രീ​ക്ഷി​ക്കാ​നും ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ

തലച്ചോറിനെ അനുസരിക്കാറില്ല; ഹൃദയത്തിന്റെ രീതി കുറച്ച് വ്യത്യസ്തമാണ്

നമ്മുടെ ശരീരത്തിലെ മിക്ക അവയവങ്ങളും പ്രവർത്തിക്കുന്നത് തലച്ചോറിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾക്കനുസരിച്ചാണ്. എന്നാൽ നമ്മുടെ ഹൃദയം അങ്ങനെയല്ലത്രെ. ഹൃദയത്തിന്റെ രീതി കുറച്ച് വ്യത്യസ്തമാണെന്നാണ് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടും ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയും സംയുക്തമായി നടത്തിയ പഠനം പറയുന്നത്. ഹൃദയത്തിന്റെ നാഡീവ്യൂഹം ഒരു

ലിറ്റർ കണക്കിന് വെള്ളം കുടിക്കല്ലേ…

ലിറ്റർ കണക്കിന് വെള്ളം കുടിക്കല്ലേ...

ശ​രീ​രം ‘ഡീ​ടോ​ക്സി​ഫൈ’ ചെ​യ്യാ​ൻ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണ​​മെ​ന്ന് നാം ​കേ​ൾ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, അ​തേ വെ​ള്ളം കു​ടി ഒ​രാ​ളെ മ​ര​ണ​ത്തി​ന്റെ വ​ക്കി​ലെ​ത്തി​ച്ചാ​​ലോ. മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ ആ​ധാ​ര​മാ​യ വെ​ള്ളം കു​ടി അ​പ​ക​ടം സൃ​ഷ്ടി​ച്ച ക​ഥ, ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഡോ. ​സു​ധീ​ർ കു​മാ​റാ​ണ് ‘എ​ക്സി’​ൽ വി​വ​രി​ച്ച​ത്. ശ​രീ​രാ​രോ​ഗ്യ​വും