സ്ത്രീകൾ ദിവസവും മുട്ട കഴിക്കട്ടെ; ഓർമശക്തിയും ബുദ്ധിയും വർധിക്കുമെന്ന് പഠനം
November 20, 2024സ്ത്രീകൾ ദിവസവും ഒരു മുട്ട കഴിക്കുന്നത് നല്ലതാണെന്ന് പഠനം. മുട്ട കഴിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുമെന്നും പഠനത്തിൽ പറയുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
മുട്ടയിൽ അടങ്ങിയ കോളിന്‍ സംയുക്തം തലച്ചോറിന്റെ പ്രവര്‍ത്തനം, ഓര്‍മശക്തി, മസ്തിഷ്‌ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവ മികച്ചതാക്കുമെന്ന് പഠനത്തിൽ പറയുന്നു. കൂടാതെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ ബി6, ബി12, ഫോളിക് ആസിഡ് എന്നിവ മസ്തിഷ്‌കം ചുരുങ്ങുന്നതും വൈജ്ഞാനിക തകര്‍ച്ച കുറയ്ക്കാനും സഹായിക്കും. കാലിഫോർണിയയിലെ സാൻ ഡീഗോ സർവകലാശാലയിലെ ഗവേഷകർ 55 വയസിന് മുകളില്‍ പ്രായമുള്ള 357 പുരുഷന്മാരിലും 533 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ദിവസവും മുട്ട കഴിക്കുന്ന സ്ത്രീകളിൽ സെമാന്‍റിക് മെമ്മറി, വെര്‍ബല്‍ ഫ്ലുവന്‍സി എന്നിവ മികച്ചതാണെന്നും പഠനത്തിൽ കണ്ടെത്തി.
എന്നാല്‍ പുരുഷന്മാരില്‍ മുട്ട കഴിക്കുന്നതു കൊണ്ട് വൈജ്ഞാനിക തകർച്ച പരിഹരിക്കാൻ കഴിയില്ലെന്നും ന്യൂട്രിയന്‍റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ മറവിരോഗം കുറയ്ക്കാന്‍ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമാണ് മുട്ടയെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. ഡോണ ക്രിറ്റ്സ്-സിൽവർസ്റ്റീൻ പറയുന്നു.
എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാൻ കഴിയുന്ന അവശ്യ പ്രോട്ടീനും മുട്ട നൽകുന്നുവെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മുട്ടയുടെ ഗുണങ്ങൾ
ഒരു സാമാന്യം വലിപ്പമുള്ള മുട്ടയില്‍ 13 പ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട് എന്നാല്‍ ഇതെല്ലം കൂടി എഴുപത് കലോറിയാണ് എന്നതാണ് കൗതുകകരമായ വസ്തുത. മുട്ടയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്റെ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്നവയാണ്. ഇത് കാരണം പ്രോട്ടീന്‍ ജൈവ ലഭ്യത സ്‌കെയിലില്‍ മുട്ടയുടെ സ്ഥാനം വളരെ ഉയരത്തിലാണ്. കുട്ടികളില്‍ പ്രോട്ടീന്‍ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. മുതിര്‍ന്നവരില്‍ ലീന്‍ ടിഷ്യു , രോഗപ്രതിരോധ ശേഷി എന്നിവ നിലനിര്‍ത്താനും പ്രോട്ടീന്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തെ സഹായിക്കും. മുട്ടയുടെ വെള്ളയില്‍ ചില ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, റൈബോഫ്ലാവിന്‍, സെലിനിയം എന്നിവ അടങ്ങിയിരിക്കുമ്പോള്‍, മുട്ടയുടെ പോഷകഗുണത്തിന്റെ ഭൂരിഭാഗവും മുട്ടയുടെ മഞ്ഞയിലാണ് കാണപ്പെടുന്നത്.