സെർവിക്കൽ കാൻസറിന് പുതിയ ചികിത്സാരീതി; മരണനിരക്ക് 40% വരെ കുറക്കാം
October 16, 2024ലോകത്ത് സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ നാലാമത്തേതാണ് സെർവിക്കൽ കാൻസർ അഥവാ, ഗർഭാശയമുഖ അർബുദം. സെർവിക്കൽ കാൻസർ നേരത്തെ കണ്ടെത്തിയാൽ ചികിത്സിക്കാം. ഒരിക്കൽ രോഗം ഭേദമായാലും തിരികെ വരാനും സാധ്യതയുണ്ട്.
സെർവിക്കൽ കാൻസറിന് പുതിയൊരു ചികിത്സാരീതി ആവിഷ്കരിച്ച് ലണ്ടൻ യൂനിവേഴ്സിറ്റി കോളജ് നടത്തിയ പരീക്ഷണത്തിൽ 40 ശതമാനം വരെ മരണനിരക്ക് കുറക്കാനാകുമെന്ന് കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലാണ് പരീക്ഷണം നടത്തിയത്. സാധാരണഗതിയിൽ കീമോ തെറപ്പിയുടെയും റേഡിയോ തെറപ്പിയുടെയും കോമ്പിനേഷൻ ചികിത്സയാണ് സെർവിക്കൽ കാൻസറിന് നടത്തുക. കീമോ റേഡിയേഷൻ എന്നാണ് ഇതറിയപ്പെടുക.
ഇതിനുമുമ്പ്, കീമോ തെറപ്പിയുടെ ഹ്രസ്വ ചികിത്സകോഴ്സ് കൂടി നൽകുന്നതാണ് പുതിയ രീതി. 500 സ്ത്രീകളിൽ നടത്തിയ പരീക്ഷണത്തിൽ 40 ശതമാനം മരണ നിരക്ക് കുറയുന്നതായി കണ്ടെത്തിയതിന് പുറമെ, രോഗം തിരിച്ചുവരാനുള്ള സാധ്യതയും കുറയുന്നതായി കണ്ടെത്തി.