ന്യൂഡൽഹി: ആഗോളതലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ വിമാനത്താവള, തുറമുഖ, അതിർത്തി അധികാരികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്, പാകിസ്താൻ അതിർത്തികൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകി.  സഫ്ദർജംഗ് ആശുപത്രി, റാം മനോഹർ ലോഹ്യ ആശുപത്രി, ലേഡി ഹാർഡിഞ്ച് തുടങ്ങിയ ആശുപത്രികളിൽ ഐസൊലേഷനുള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ വൈറസ് ഭീതിയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി.

കോവിഡുമായി എംപോക്സിന് ഒരു ബന്ധവുമില്ല. നോഡൽ ഓഫീസർമാർ ആശുപത്രികളിലുണ്ട്. 32 ഐ.സി.എം.ആർ കേന്ദ്രങ്ങളിൽ പരിശോധനാ സൗകര്യം ലഭ്യമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. മരണ സാധ്യത കൂടുതലാണെങ്കിലും ഇന്ത്യയെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര ഞായറാഴ്ച എംപോക്‌സ് നേരിടുന്നതിനുള്ള അവലോകന യോഗത്തിന് നേതൃത്വം നൽകി. നിലവിൽ രാജ്യത്ത് എംപോക്‌സ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉന്നതതല യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായതിനാൽ ലോകാരോഗ്യ സംഘടന എംപോക്സിനെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി തരംതിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എംപോക്സ്; മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിൽ നിലവിൽ എംപോക്സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗം പടരുന്നത് തടയാനും നിയന്ത്രിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേസുകൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത പൂർണമായും തള്ളിക്കളയുന്നില്ലെങ്കിലും വലിയ തോതിലെ രോഗവ്യാപനത്തിനുള്ള സാധ്യത നിലവിൽ ഇന്ത്യയിൽ കുറവാണെന്നും

പ്രതിരോധ കുത്തിവെപ്പ്;ജില്ലയിൽ ഒരുക്കം പൂർത്തിയായി

പ്രതിരോധ കുത്തിവെപ്പ്;ജില്ലയിൽ ഒരുക്കം പൂർത്തിയായി

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് പൂ​ർ​ണ​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0 സ്പെ​ഷ​ൽ ഡ്രൈ​വി​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ. രാ​ജാ​റാം അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ, സ​ബ് സെ​ന്റ​റു​ക​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ 1100 സെ​ഷ​നു​ക​ളി​ലാ​യി​ട്ടാ​ണ് കു​ത്തി​വെ​പ്പ്

ജനിതക ചികിത്സയിൽ പുതിയ അധ്യായം തുറക്കുന്നു

രോഗഹേതുവായ ജീനിനെ ശരീരത്തിൽ വെച്ചു തന്നെ നിശബ്ദമാക്കാൻ പറ്റുന്ന ജനിതക സാങ്കേതികവിദ്യയാണ് ജീൻ സൈലൻസിങ്. ആർ.എൻ.എ ഇടപെടലുകൾ മൂലം ജീനിനെ നിശ്ശബ്ദമാക്കാം. ഈ രീതി വളരെ വിപുലമായ ഒരു മോളിക്യുലാർ ഗവേഷണ പദ്ധതിയാണ്. മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്റെ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തെ​യും കാ​ൻ​സ​ർ, പാ​ർ​ക്കി​ൻ​സ​ൺ​സ്, സ്മൃ​തി​നാ​ശം,