തിരുവനന്തപുരം: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി നേടിയത് 11 പേര്‍ മാത്രമാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രത്യേക ജാഗ്രതാ നിർദേശങ്ങള്‍ നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ രോഗലക്ഷണങ്ങള്‍ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയും അപകട സാധ്യതകള്‍ അറിയിക്കുകയും ചെയ്തു. അന്നുതതന്നെ അപസ്മാരം ഉണ്ടായ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. കുട്ടിക്കായി ആരോഗ്യവകുപ്പ് മരുന്ന് പ്രത്യേകമായി എത്തിച്ച് നല്‍കുകയും ചെയ്തു. നേരത്തെ തന്നെ രോഗം കണ്ടെത്താനായതും ലഭ്യമായ ചികിത്സകളെല്ലാം ഉറപ്പ് വരുത്താന്‍ സാധിച്ചതും മൂന്നാഴ്ചകൊണ്ട് രോഗമുക്തിയിലേക്ക് നയിക്കുകയായിരുന്നു.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. ജൂലൈ അഞ്ചിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുകയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുമായി ചേര്‍ന്ന് പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം സ്ഥിരീകരിക്കാനുള്ള മോളിക്യുലര്‍ പരിശോധന സംവിധാനങ്ങള്‍ ഒരുക്കാൻ നിർദേശം നല്‍കുകയും ചെയ്തിരുന്നു. മേയ് 28ന് ആരോഗ്യ മന്ത്രി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാൻ തീരുമാനിക്കുകയും ജൂലൈ 20ന് മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

അ​റി​യ​ണം, പ്ര​തി​രോ​ധി​ക്ക​ണം പ്ര​മേ​ഹ പാ​ദ​രോ​ഗം

പ്ര​മേ​ഹം എ​ന്ന​ത് ഒ​രു അ​സു​ഖം മാ​ത്ര​മ​ല്ല, മ​റി​ച്ച് ശ​രീ​ര​ത്തി​ന്റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഒ​ര​വ​സ്ഥ​യാ​ണ്. ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി കൂ​ടു​ക​യും ശ​രീ​ര​ത്തി​ന് ഗ്ലൂ​ക്കോ​സി​ന്റെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​താ​വു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണി​ത്. പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ പാ​ദ​രോ​ഗ സാ​ധ്യ​ത 20 ശ​ത​മാ​ന​വും ആ​ശു​പ​ത്രി​യി​ൽ

ദിവസവും ഒരേ സമയം ബി.പി മരുന്ന് കഴിക്കണം, എന്തുകൊണ്ട്?

ദിവസവും ഒരേ സമയം ബി.പി മരുന്ന് കഴിക്കണം, എന്തുകൊണ്ട്?

ഇക്കാലത്ത് മുതിർന്നവരിൽ ഭൂരിഭാഗം പേരും ബി.പിക്ക് (രക്തസമ്മർദം) മരുന്ന് കഴിക്കുന്നവരാണ്. സ്ഥിരമായി മരുന്ന് കഴിച്ചിട്ടും ബി.പിയിൽ കാര്യമായ മാറ്റമില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കപ്പെടുന്നത് മരുന്ന് കഴിച്ചതുകൊണ്ട് മാത്രമല്ല, എല്ലാ ദിവസവും ഒരേ സമയം കഴിക്കുന്നത് പ്രധാനമാണെന്ന് മിക്കവർക്കും അറിയില്ലെന്ന്

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ