പ​ള്ളി​ക്ക​ൽ (മ​ല​പ്പു​റം): 141 പേ​ര്‍ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ൽ നാ​ലു വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു. സ്‌​കൂ​ള്‍ കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ല്‍ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ ഉ​യ​ര്‍ന്ന അ​ള​വി​ലു​ള്ള സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ലാ​ബി​ല്‍നി​ന്നു​ള്ള പ​രി​ശോ​ധ​ന റി​പ്പോ​ര്‍ട്ടി​ലാ​ണ് ഷി​ഗെ​ല്ല സ്ഥി​രീ​ക​ര​ണം.

കോ​ഴി​പ്പു​റം വെ​ണ്ണാ​യൂ​ര്‍ എ.​എം.​എ​ല്‍.​പി സ്‌​കൂ​ളി​ലെ 127 വി​ദ്യാ​ർ​ഥി​ക​ള്‍ക്കും മൂ​ന്ന് അ​ധ്യാ​പ​ക​ര്‍ക്കും ചി​ല ര​ക്ഷി​താ​ക്ക​ള്‍ക്കു​മാ​ണ് ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്. സ്‌​കൂ​ള്‍ മൂ​ത്ര​പ്പു​ര​യി​ല്‍നി​ന്ന് നി​ശ്ചി​ത അ​ക​ല​ത്തി​ല​ല്ലാ​ത്ത കി​ണ​ര്‍ വെ​ള്ള​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ അ​ള​വി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍ന്ന് നി​ര​വ​ധി പേ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് കി​ണ​ര്‍ വെ​ള്ള​വും മ​ല​വും പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന​ഫ​ലം പ​ള്ളി​ക്ക​ല്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​സ്. സ​ന്തോ​ഷ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റി. സ്‌​കൂ​ളി​ല്‍ ഉ​പ​യോ​ഗി​ച്ച തൈ​ര്, അ​ച്ചാ​ര്‍ എ​ന്നി​വ​യു​ടെ സാ​മ്പ്ള്‍ കോ​ഴി​ക്കോ​ട്ടെ ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഇ​തി​ന്റെ ഫ​ലം​കൂ​ടി വ​ന്നാ​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ കാ​ര​ണം വ്യ​ക്ത​മാ​കും. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് പ​നി, വി​റ​യ​ല്‍, ഛർ​ദി, വ​യ​റി​ള​ക്കം, ത​ല​വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്.

വെ​ണ്ണാ​യൂ​ർ എ.​എം.​എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച നാ​ലു സാ​മ്പി​ളു​ക​ളി​ൽ ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​താ​യി പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഡി.​എം.​ഒ​യും അ​റി​യി​ച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

അപസ്മാരം മാറാവ്യാധിയല്ല!

അപസ്മാരം മാറാവ്യാധിയല്ല!

പ്രതീകാത്മക ചിത്രം നമ്മുടെ സമൂഹത്തിൽ അപസ്മാരത്തെ അഥവാ എപ്പിലപ്സിയെ കുറിച്ച് ഇന്നും അനവധി തെറ്റായ വിശ്വാസങ്ങൾ വ്യാപകമായി നിലനിൽക്കുന്നുണ്ട്. വൈദ്യ ശാസ്ത്രവും സാങ്കേതിക വിദ്യയും അതിവേഗം വികസിച്ചിട്ടും കാലം വളരെ മുന്നോട്ടുപോയെങ്കിലും, ചില അന്ധവിശ്വാസങ്ങൾ ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ മുൻ കാലങ്ങളിൽ

എ​ന്താ​ണ് ഇ​മോ​ഷ​ണ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ്? വ​ര്‍ധി​പ്പി​ക്കാ​ന്‍ വ​ഴി​ക​ള്‍ ഇ​താ

ന​മ്മു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും ഇ​മോ​ഷ​ന്‍സ് തി​രി​ച്ച​റി​യാ​നും മ​ന​സി​ലാ​ക്കാ​നു​മു​ള്ള ക​ഴി​വി​നെ​യാ​ണ് ഇ​മോ​ഷ​ണ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ് എ​ന്നു പ​റ​യു​ന്ന​ത്. ന​മ്മു​ടെ പെ​രു​മാ​റ്റ​വും സാ​മൂ​ഹ്യ​ബ​ന്ധ​ങ്ങ​ളും വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന​തു​മെ​ല്ലാം ന​മ്മു​ടെ ഇ​മോ​ഷ​ണ​ല്‍ ഇ​ന്റ​ലി​ജ​ന്‍സി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും. ഇ​മോ​ഷ​ണ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ് അ​ക്കാ​ദ​മി​ക് ഇ​ന്റ​ലി​ജ​ന്‍സു​മാ​യി വ്യ​ത്യ​സ്ത​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​ന്റ​ലി​ജ​ന്‍സ് ക്വാ​ഷ്യ​ന്റ് അ​ഥ​വാ

രോഗികളുടെ വിവരങ്ങള്‍ ഇനി അത്യാഹിത വിഭാഗത്തില്‍ തത്സമയം അറിയാം

തിരുവനന്തപുരം: രോഗിയുമായി ഇനി കനിവ് 108 ആംബുലന്‍സ് മെഡിക്കല്‍ കോളജിലേക്ക് തിരിക്കുമ്പോള്‍ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനില്‍ തെളിയും. കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന ഹോസ്പിറ്റല്‍ പ്രീ അറൈവല്‍ ഇന്റിമേഷന്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനം മന്ത്രി