തിരുവനന്തപുരം: ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനം അവലോകനം ചെയ്യുന്നതിന് മന്ത്രിമാരായ വീണ ജോര്‍ജ്, റോഷി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇടുക്കി മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

ഇതിനായി എസ്.പി.വിയെ ചുമതലപ്പെടുത്തണം. മെഡിക്കല്‍ കോളജിനായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന 50 ഏക്കര്‍ ഭൂമി എത്രയും വേഗം ഏറ്റെടുത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കണം. സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയും മറ്റനുബന്ധ പരിശോധനകളും നടത്തണം. ഇക്കാര്യങ്ങള്‍ ഇടുക്കി കലക്ടര്‍ ഉറപ്പ് വരുത്തണം. എം.പി ഫണ്ടില്‍ നിന്നും അനുവദിക്കുന്ന 1.50 കോടി രൂപ ഉപയോഗിച്ച് മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍ സജ്ജമാക്കുന്നതാണ്. മോഡ്യുലാര്‍ ലാബ് എത്രയും വേഗം സജ്ജമാക്കാന്‍ കെ.എം.സി.എല്‍.ന് മന്ത്രി നിര്‍ദേശം നല്‍കി.

ചെറുതോണി ബസ് സ്റ്റാന്റ് മുതല്‍ ഇടുക്കി മെഡിക്കല്‍ കോളജ് വരെയുള്ള റോഡ് നിർമാണം എത്രയും വേഗം ആരംഭിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി. ഇടുക്കി മെഡിക്കല്‍ കോളജിലെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം. പുതിയ ആശുപത്രി ബ്ലോക്കിന്റെ സിവില്‍, മെക്കാനിക്കല്‍, ഇലട്രിക്കല്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഐ.സി.യു ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കണം. മെഡിക്കല്‍ കോളേജിനുള്ളിലെ റോഡുകളുടെ നിർമാണം ഉടന്‍ പൂര്‍ത്തിയാക്കണം.

ലേഡീസ് ഹോസ്റ്റലിന്റെ നിര്‍മ്മാണം ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ചുറ്റുമതില്‍ നിർമാക്കാനും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനും നടപടി സ്വീകരിക്കണം. വൈദ്യുതി വിതരണം സുഗമമാക്കുന്നതിന് 11 കെവി ഫീഡര്‍ ലൈന്‍ സ്ഥാപിക്കുന്നതാണ്. മാലിന്യ സംസ്‌കരണത്തിനായുള്ള സംവിധാനം ഒരുക്കണം. ഭാവിയില്‍ നഴ്സിങ് കോളജിന് പുതിയ കെട്ടിടം നിർമിക്കുന്നത് ആലോചിക്കണം. ഡോക്ടര്‍മാരുടേയും അനുബന്ധ ജീവനക്കാരുടേയും ഹാജര്‍ കൃത്യമായി ഉറപ്പ് വരുത്താന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മലബാർ കണ്ണാശുപത്രിയിൽ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

മലബാർ കണ്ണാശുപത്രിയിൽ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

കോഴിക്കോട്: എരഞ്ഞിപ്പാലം മലബാർ കണ്ണാശുപത്രിയിൽ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും.june18-ന് രാവിലെ ഒമ്പതുമണിമുതൽ ഒരുമണിവരെ കോഴിക്കോട് എരഞ്ഞിപ്പാലം മലബാർ കണ്ണാശുപത്രിയിലാണ് ക്യാമ്പ്. സ്കാനിങ്ങുകൾക്കും സർജറിയടക്കമുള്ള ചികിത്സകൾക്കും കണ്ണടകൾക്കും പ്രത്യേക ഇളവുകളും ലഭിക്കും.

നിപ സ്ഥിരീകരണം: അവലോകനയോഗം ചേർന്നു

നിപ സ്ഥിരീകരണം: അവലോകനയോഗം ചേർന്നു

ആ​യ​ഞ്ചേ​രി: ക​ഴി​ഞ്ഞ​ദി​വ​സം പ​നി​യെ തു​ട​ർ​ന്ന് മ​രി​ച്ച മം​ഗ​ലാ​ട് മ​മ്പി​ളി​ക്കു​നി ഹാ​രി​സി​ന്റെ മ​ര​ണ​കാ​ര​ണം നി​പ ബാ​ധ​യെ തു​ട​ർ​ന്നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ അ​തി​ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര ഭ​ര​ണ​സ​മി​തി​യു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്കാ​ൻ

നെ​ഞ്ചു​വേ​ദ​ന​യെ ഭ​യ​ക്കേ​ണ്ട​ത് എ​പ്പോ​ള്‍?

ല​ക്ഷ​ണ​ങ്ങ​ള്‍ നി​സ്സാ​ര​വ​ത്ക​രി​ക്കു​ന്ന​ത് അ​പ​ക​ടം. താ​ര​ത​മ്യേ​ന അ​പ​ക​ട​കാ​രി​യ​ല്ലാ​ത്ത അ​സി​ഡി​റ്റി (ആ​സി​ഡ് റി​ഫ്ല​ക്സ് ) മു​ത​ല്‍ അ​തി ഗു​രു​ത​ര​മാ​യ ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ വ​രെ പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ് നെ​ഞ്ചു​വേ​ദ​ന. അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ദ​ന​യും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളും ഒ​രു പ​രി​ധി​വ​രെ സ​മാ​ന​മാ​യ​തി​നാ​ല്‍, കാ​ര​ണം തി​രി​ച്ച​റി​യു​ക​യെ​ന്ന​ത് ഏ​റെ പ്ര​യാ​സ​വു​മാ​ണ്. ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​യേ​ക്കാ​വു​ന്ന