എ​ട​ക്ക​ര: പോ​ത്തു​ക​ല്ലി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​കു​ന്നു. നി​യ​ന്ത്ര​ണ മാ​ര്‍ഗ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് രം​ഗ​ത്ത്. നാ​ല്‍പ​തി​ലേ​റെ ആ​ളു​ക​ള്‍ക്കാ​ണ് ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​നി​ട​യി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം ബ​ധി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്ന് പേ​ര്‍ ഛർ​ദി​യ​ട​ക്ക​മു​ള്ള ല​ക്ഷ​ണ​ങ്ങ​ളോ​ടെ നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​നു​ള്ളി​ല്‍ 30 കേ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

പോ​ത്തു​ക​ല്‍, എ​ട​ക്ക​ര, നി​ല​മ്പൂ​ര്‍ ടൗ​ണു​ക​ളി​ലെ കൂ​ള്‍ബാ​റു​ക​ളി​ല്‍നി​ന്ന് ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍ ക​ഴി​ച്ച​വ​രി​ലാ​ണ് കൂ​ടു​ത​ലാ​യി മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യു​ടെ വ്യാ​പ​ന​തോ​ത് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത ആ​രോ​ഗ്യ​വ​കു​പ്പ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. വേ​ന​ലാ​യ​തോ​ടെ ടൗ​ണു​ക​ളി​ലെ കി​ണ​റു​ക​ള്‍ മ​ലി​ന​മാ​യ​താ​ണ് മ​ഞ്ഞ​പ്പി​ത്ത​ബാ​ധ ഉ​യ​രാ​നു​ള്ള കാ​ര​ണം.

വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് പോ​ത്തു​ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​ക്കി. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ളി​ലും കൂ​ള്‍ബാ​റു​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന ജ​ലം മ​ലി​ന​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജ​ല സ്രോ​ത​സ്സു​ക​ളും മ​ലി​ന​മാ​യ​താ​യി പ​രി​ശോ​ധ​ന​ക​ളി​ല്‍ തെ​ളി​ഞ്ഞു. ക​ട​ക​ളി​ല്‍ ഫി​ല്‍ട്ട​ര്‍ സ്ഥാ​പി​ക്കാ​നും മ​ലി​ന ജ​ലം ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​നും സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

ഉ​പ​യോ​ഗി​ക്കു​ന്ന ജ​ലം പ​രി​ശോ​ന ന​ട​ത്തി ആ​രോ​ഗ്യ വ​കു​പ്പി​ന് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​യ ശേ​ഷം ഉ​പ​യോ​ഗി​ക്കാ​നും നി​ര്‍ദേ​ശം ന​ല്‍കി. അ​നൗ​ണ്‍സ്‌​മെ​ന്റ്, നോ​ട്ടീ​സ് വി​ത​ര​ണം തു​ട​ങ്ങി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും, കി​ണ​റു​ക​ളി​ല്‍ ക്ലോ​റി​നേ​ഷ​ന്‍ അ​ട​ക്ക​മു​ള​ള പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഊ​ര്‍ജി​ത​മാ​ണ്. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ അ​ഞ്ചു വ​യ​സ്സു​കാ​ര​ന് ജ​പ്പാ​ൻ​ജ്വ​രം

പ​ര​പ്പ​ന​ങ്ങാ​ടി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ അ​ഞ്ചു വ​യ​സ്സു​കാ​ര​ന് ജ​പ്പാ​ൻ ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. നെ​ടു​വ പൂ​വ​ത്താ​ൻ​കു​ന്നി​ലെ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ​പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​ത്. 10 ദി​വ​സം മു​മ്പേ പ​നി ബാ​ധി​ച്ച് കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

കെ​ട്ടി​പ്പി​ടി​ത്തം മു​ത​ൽ ‘പു​റം​ചൊ​റി​യ​ൽ’ വ​രെ

കെ​ട്ടി​പ്പി​ടി​ത്തം മു​ത​ൽ ‘പു​റം​ചൊ​റി​യ​ൽ’ വ​രെ

ശ​രീ​ര​ത്തെ​യും മ​ന​സ്സി​നെ​യും പ്ര​ചോ​ദി​പ്പി​ക്കാ​ൻ പ്ര​കൃ​തി​പ​ര​മാ​യു​ള്ള മ​സ്തി​ഷ്‍ക കെ​മി​ക്ക​ൽ സം​വേ​ദ​ന ഹോർമോണാണല്ലോ ഡോ​പ​മി​ൻ. സൃ​ഷ്ടി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും സ​ന്തോ​ഷ​മാ​യി​രി​ക്കാ​നും ഈ ​ഹോ​ർ​മോ​ൺ പ്ര​ചോ​ദി​പ്പി​ക്കും. ഡോ​പ​മി​ൻ സ്വാ​ഭാ​വി​ക​മാ​യി ശ​രീ​ര​ത്തി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന കു​റേ കാ​ര്യ​ങ്ങ​ളു​ണ്ട് ന​മ്മു​ടെ നി​ത്യ​ജീ​വി​ത​ത്തി​ൽ. ഇ​ങ്ങ​നെ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ, കു​റ​ഞ്ഞ

പക്ഷാഘാത ചികിൽസ ആയൂർവേദത്തിൽ

പക്ഷാഘാത ചികിൽസ ആയൂർവേദത്തിൽ

പക്ഷാഘാതം അഥവാ സ്ട്രോക്ക് ഗുരുതരമായി കണക്കാക്കേണ്ട ഒന്നാണ്. ആയുർവേദത്തിൽ ഇതിന് കൃത്യമായ ചികിൽസയുണ്ട്. സ്ട്രോക്കിന് കാരണമായ സാധാരണ അപകട ഘടകങ്ങൾ: പ്രായം, കുടുംബ ചരിത്രം, മുമ്പത്തെ സ്ട്രോക്ക്, ലിംഗഭേദം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ലഹരിവസ്തുക്കളുടെ ദുരുപയോഗം – പുകവലിയും മദ്യപാനവും, ഉയർന്ന